തൃശ്ശൂര്‍: നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആസ്പത്രിയിലെ മെയില്‍ നഴ്‌സായ ഗോഡ്‌ലി പോള്‍ (27) പിടിയിലായി. ശസ്ത്രക്രിയയ്ക്കുശേഷം അര്‍ധ ബോധാവസ്ഥയില്‍ ആയിരുന്ന യുവതിയെ ഞായറാഴ്ച വൈകീട്ടാണ് നഴ്‌സ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്വകാര്യ ആസ്പത്രിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
വെള്ളിയാഴ്ച വൈകീട്ടാണ് എടപ്പാല്‍ സ്വദേശിനിയായ യുവതിയെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതിയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പനി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഉറങ്ങാനുള്ള മരുന്നുകളും അനസ്‌തേഷ്യയും നല്‍കി മെയില്‍ നഴ്‌സ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് യുവതി മെയില്‍ നഴ്‌സിനെ തിരിച്ചറിഞ്ഞത്. പിടിയിലായ ഗോഡ്‌ലി പോള്‍ ഒരു വര്‍ഷമായി ആസ്പത്രിയില്‍ സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിക്കുകയാണ്. സ്വകാര്യ ആസ്പത്രി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.