പേജുകള്‍‌

2011, ജൂലൈ 13, ബുധനാഴ്‌ച

നടി ജയപ്രദ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തി

ഗുരുവായൂര്‍: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ ലോക്മഞ്ച് നേതാവും നടിയുമായ ജയപ്രദ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തി. ചൊവ്വാഴ്ച പന്തീരടിപൂജയ്ക്കുശേഷം ക്ഷേത്രത്തിലെത്തിയ ജയപ്രദ ഒട്ടേറെ വഴിപാടുകള്‍ നടത്തി. പാര്‍ട്ടി മുഖ്യനേതാവ് അമര്‍സിങ്ങിനുവേണ്ടിയും കാണിക്കയര്‍പ്പിച്ചു.

രാജ്യസഭാംഗമായ ജയപ്രദ അടുത്തവര്‍ഷം നടക്കുന്ന യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞു. കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ ലോക്മഞ്ച് സഖ്യമുണ്ടാക്കുമെന്നും സൂചിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ആനയെ ഗുരുവായൂരില്‍ നടയിരുത്തുമെന്ന് ജയപ്രദ പറഞ്ഞു. ക്ഷേത്രത്തിലെത്തിയ ജയപ്രദയെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.വി. സോമസുന്ദരന്‍, മാനേജര്‍ വി. മുരളി എന്നിവര്‍ സ്വീകരിച്ചു.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'പ്രണയം' എന്ന സിനിമയില്‍ നടന്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്ന ജയപ്രദ ഷൂട്ടിങ്ങിനിടെയാണ് ഗുരുവായൂരിലെത്തിയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.