പേജുകള്‍‌

2011, ജൂലൈ 28, വ്യാഴാഴ്‌ച

പാവറട്ടി പഞ്ചായത്തില്‍ പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം

പാവറട്ടി: പഞ്ചായത്തിനെ പ്ളാസ്റിക് മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഡവലപ്മെന്റ് ആന്റ് ഇക്കോളജിക്കല്‍ സൊസൈറ്റി ഓഫ് പാവറട്ടി പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം നടത്തുന്നു. കഴിഞ്ഞ ദിവസം പാവറട്ടി സെന്ററിലെ കാനകളില്‍ നിന്ന് വന്‍തോതിലുള്ള പ്ളാസ്റിക് മാലിന്യങ്ങളാണ് പുറത്തെടുത്തിരുന്നത്. ഇത്തരം മാലിന്യങ്ങളില്‍ മലിനജലത്തിന്റെ ഒഴുക്ക് തടയുകയും ദുര്‍ഗന്ധത്തിനും കൊതുകുകളുടെ വര്‍ധനവിനും കാരണമാവുകയാണ്.

 ഈ അവസരത്തില്‍ പരിസരത്തെ പ്ളാസ്റിക് മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ സഹായത്തോടെ വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും വഴി ശേഖരിച്ച് കോര്‍പറേഷനില്‍ സ്ഥാപിച്ചിട്ടുള്ള പ്ളാസ്റിക് പെല്ലെറ്റുകളാക്കുന്ന യന്ത്രങ്ങളിലേക്ക് എത്തിച്ചുകൊടുക്കും. 

മാലിന്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് സെമിനാറുകള്‍ സംഘടിപ്പിക്കും. പ്ളാസ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് സ്ഥിരസംവിധാനം ഉണ്ടാക്കുക, പ്ളാസ്റിക് സംസ്കരണയന്ത്രം പഞ്ചായത്തില്‍ സ്ഥാപിക്കുക, പ്ളാസ്റിക് കാരീ ബാഗുകള്‍ നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത് അധികൃതര്‍ക്കും എം. എല്‍. എക്കും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്െടന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. ആന്റോ ലിജോ, നാസര്‍ തോപ്പില്‍, കെ.—ജെ. വിന്‍സെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.