ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 ല്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റും വീട്ടു മതിലുകളും ഇടിച്ചു തകര്‍ത്തു. ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശി മുഹമ്മദിനാ (45) ണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ ഒരുമനയൂര്‍ തങ്ങള്‍പ്പടിയിലാണ് അപകടം.
റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്ത ശേഷം തൊട്ടടുത്ത പുതിയവീട്ടില്‍ കൊട്ടിലിങ്ങല്‍ ഷാജിയുടെയും അമ്പലത്ത് വീട്ടില്‍ ജലീലിന്റെയും വീട്ടുമതിലുകളില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇയാളെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.