ഗുരുവായൂര്‍: ദേവസ്വത്തിന്റെ പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനയിടഞ്ഞു. പാപ്പാനെ കുത്താന്‍ ശ്രമിച്ച കൊമ്പന്‍ ടൂറിസ്റ്റ്് ബസ് മറിച്ചിടാന്‍ ശ്രമിക്കുകയും നിരവധി ബൈക്കുകള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് നാലോടെയാണ് കൊമ്പന്‍ അപ്പു ഇടഞ്ഞത്. ചോറ് കൊടുത്ത ശേഷം തിരിച്ച് കൊണ്ടുവന്ന് തളയ്ക്കാനുള്ള ശ്രമത്തിനിടെ ആന
പാപ്പാനായ വിനയനെ തട്ടുകയും കുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ പാപ്പാന്‍ കുതറിമാറി. തുടര്‍ന്ന് കൊമ്പന്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് കുത്തി മറിച്ചിടാന്‍ ശ്രമിച്ചു. പിന്നീട് അഞ്ചു ബൈക്കുകള്‍ തട്ടിത്തെറിപ്പിച്ച കൊമ്പന്‍ തെങ്ങുകളും മറിച്ചിടാന്‍ ശ്രമം നടത്തി. ഇതോടെ ആനത്താവളത്തിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ചിതറിയോടി. വിവരമറിഞ്ഞ് എത്തിയ മറ്റു പാപ്പന്‍മാര്‍ ഏറെ നേരത്തെ ശ്രത്തിനൊടുവില്‍ കൊമ്പനെ ക്യാച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ച് തളക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.