ചാവക്കാട്:പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രത്തിലെ തര്‍പ്പണതിരുനാളിന്റെ ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന സംഖ്യയുടെ ഒരുഭാഗം നിര്‍ധന കിഡ്‌നിരോഗികള്‍ക്ക് സൗജന്യ ഡയാലിസിസിന് നല്കുന്നു. 15ന് തര്‍പ്പണതിരുനാള്‍ നടക്കുമ്പോള്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്പത്രിയില്‍ നിര്‍ധനരായ നൂറിലേറെ രോഗികള്‍ ഡയാലിസിസിന് വിധേയരാകും.
ഈ വര്‍ഷം തിരുനാളിന്റെ ആര്‍ഭാടം ചുരുക്കി 50000 രൂപയാണ് ശേഖരിച്ച് നല്കുന്നതെന്ന് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ബര്‍ണാഡ് തട്ടില്‍, കണ്‍വീനര്‍മാരായ സി.എല്‍.ജോസ്, ഇ.ടി. അബ്രഹാം എന്നിവര്‍ അറിയിച്ചു. തിരുനാള്‍ദിവസം രാവിലെ 8ന് തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മദ്ധ്യേ തുക ആസ്പത്രി ഡയറക്ടര്‍ ഫാ. റാഫേല്‍ വടക്കന് കൈമാറും. നിര്‍ധനരായ കിഡ്‌നി രോഗികളെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി തീര്‍ത്ഥകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്ഥിരമായി സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികളായ സഹവികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്ത്, കൈക്കാരന്‍ ഷാജു മുട്ടത്ത്, ജന. കണ്‍വീനര്‍ ഇ.എം. ബാബു, കണ്‍വീനര്‍ കെ.ടി. വിന്‍സന്റ് എന്നിവര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.