വാടാനപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റുചെയ്തു. ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ആനക്കാരന്‍വീട്ടില്‍ വിനീഷിനെ(കണ്ണന്‍-23)യാണ് പോലീസ് അറസ്റ്റുചെയ്തത്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പറപ്പൂര്‍ അന്നകര ഭാഗത്തുനിന്നാണ് പതിനാറുകാരിയായ പെണ്‍കുട്ടിയേയും വിനീഷിനേയും പിടികൂടിയത്. രണ്ടുവര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.