പേജുകള്‍‌

2011, ജൂലൈ 7, വ്യാഴാഴ്‌ച

ചാവക്കാട് ശിവക്ഷേത്രത്തില്‍ കവര്‍ച്ച

ചാവക്കാട്: തിരുവത്ര ശിവക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചിരുന്ന ചന്ദ്രക്കലക്കൂട്ടത്തിലെ രവരത്നം പതിച്ച ഓം, സ്വര്‍ണപ്പൊട്ടുകള്‍, വെള്ളി ഗോളക എന്നിവ മോഷണം പോയി. മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു.
 ഇന്നലെ പുലര്‍ച്ചെ പ്രഭാഗീതത്തിന്റെ ടേപ്പ് ഓണ്‍ ചെയ്യാനെത്തിയ ക്ഷേത്രം ജീവനക്കാരനാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്.

മതില്‍ ചാടി കടന്ന് അകത്തു കടന്ന മോഷ്ടാക്കാള്‍ പ്രധാന ക്ഷേത്രത്തിന്റെ ഗ്രില്ല് കൊണ്ടുള്ള വാതില്‍ തകര്‍ത്ത് മരംകൊണ്ടുള്ള വാതില്‍ തള്ളിത്തുറന്നാണ് ശ്രീകോവിലിനുള്ളില്‍ കയറിയത്. ഇവിടെ നിന്നാണ് ചന്ദ്രക്കലക്കൂട്ടത്തിലെ രത്നം പതിച്ച ഓം കവര്‍ന്നത്.  ഓം കവര്‍ന്ന ശേഷം ചന്ദ്രക്കലക്കൂട്ടം ഉപേക്ഷിച്ച നിലയിലാണ്. 

ക്ഷേത്രത്തോടു ചേര്‍ന്ന ഗണപതി ക്ഷേത്രത്തിന്റെ വാതില്‍ തള്ളി തുറന്ന ശേഷമാണ് വെള്ളി ഗോളക കവര്‍ന്നിട്ടുള്ളത്. ക്ഷേത്രത്തിനകത്തെ രണ്ട് ഭണ്ഡാരങ്ങളും പുറത്തെ ഒരു ഭണ്ഡാരവും കുത്തിത്തുറന്നിട്ടുണ്ട്. ഒരു ഭണ്ഡാരം പുറത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണ്. ഓഫീസ് കുത്തിത്തുറന്നാണ് സ്വര്‍ണത്താലികള്‍ മോഷ്ടിച്ചിട്ടുള്ളത്. 

വിവരമറിഞ്ഞ് ചാവക്കാട് സി.ഐ എസ് ഷംസുദ്ദീന്‍, എസ്.ഐ എം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസെത്തി അന്വേഷണം തുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.