പേജുകള്‍‌

2011, ജൂലൈ 27, ബുധനാഴ്‌ച

ജലജീവികള്‍ ചത്തുപൊന്തി


ചാവക്കാട്: തോട്ടില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ജലജീവികള്‍ ചത്തുപൊന്തി. മണത്തല പരപ്പില്‍ത്താഴത്തിനു സമീപത്തെ തോട്ടിലാണ് കമ്പി വീണത്. വൈദ്യുതി ആഘാതമേറ്റ് തോട്ടിലെ മീനുകളും പാമ്പ് തുടങ്ങിയവയുമാണ് ചത്തുപൊന്തിയത്. നാട്ടുകാര്‍ ഉപയോഗിക്കുന്ന തോടാണ്. 

കമ്പി വീണത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദുരന്തം ഒഴിവായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി ഓഫ് ചെയ്തു. പിന്നീട് കെഎസ്ഇബി ജീവനക്കാരെത്തി കമ്പി പുനഃസ്ഥാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.