ചാവക്കാട്: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത 17ല്‍ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറെ മര്‍ദിച്ചു. സാരമായി പരിക്കേറ്റ കണ്ടക്ടര്‍ പുതുവീട്ടില്‍ ഷഫീക്കി (28)നെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒന്‍പതോടെ വെളിയങ്കോട് ബീവിപടിയില്‍ വെച്ചായിരുന്നു സംഭവം. ചാവക്കാട്-പൊന്നാനി റൂട്ടിലോടുന്ന സംസം ബസാണ് നാലോളം പേര്‍ വരുന്ന എസ്.എഫ്.ഐക്കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.
ബസില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതിനിടെ പുറത്തു നിന്നെത്തിയ ഡി.വൈ.എഫ്.ഐക്കാരും ഷഫീക്കിനെ മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചാവക്കാട്-പൊന്നാനി റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ആഴ്ചകള്‍ക്കു മുന്‍പ് ഈ ബസിനു നേരെ ആക്രമണം നടന്നിരുന്നു. പോലിസില്‍ പരാതി നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.