പേജുകള്‍‌

2011, ജൂലൈ 12, ചൊവ്വാഴ്ച

പെരുമഴയത്ത് മൂക്കില്‍ പഞ്ഞി തിരുകി ഒറ്റയാള്‍ ഉപവാസ സമരം

ഗുരുവായൂര്‍: പെരുമഴയത്ത് മൂക്കില്‍ പഞ്ഞി തിരുകി ഒറ്റയാള്‍ ഉപവാസ സമരം. പൂക്കോട് സ്വദേശി വല്‍സലനാണ് ഗുരുവായൂര്‍ നഗരസഭ ഓഫീസിനു മുന്നില്‍ പുതുമ നിറഞ്ഞ സമരം നടത്തിയത്. താമരയൂര്‍ ഹരിദാസ് നഗറിലെ മാലിന്യം അടിയന്തിരമായി നീക്കം ചെയ്യുക, വെയ്സ്റ്റ് ബക്കറ്റുകള്‍ സ്ഥാപിക്കുക, പൂക്കോട്
പ്രദേശത്തോടുള്ള നഗരസഭ അധികൃതരുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വേറിട്ട ഉപവാസ സമരം. രാവിലെ 10ന് സമരം ആരംഭിച്ച് നിമിഷങ്ങള്‍ക്കക് ശക്തമായ മഴ പെയ്തു തുടങ്ങി. എന്നാല്‍ മഴക്കൊന്നും വല്‍സന്റെ വ്യത്യസ്ത സമരത്തെ തോല്‍പ്പിക്കാനായില്ല. മഴ നനഞ്ഞ് വല്‍സന്‍ സമരം തുടര്‍ന്നു. മാലിന്യം നീക്കം ചെയ്യും വരെ സമരം നടത്താനാണ് വല്‍സന്റെ തീരുമാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.