പേജുകള്‍‌

2011, ജൂലൈ 14, വ്യാഴാഴ്‌ച

പാലയൂര്‍ തീര്‍ഥ കേന്ദ്രത്തിലെ മാര്‍തോമാ ശ്ളീഹായുടെ തര്‍പ്പണ തിരുനാള്‍ ഇന്നും നാളെയും 

പാലയൂര്‍: മാര്‍തോമ അതിരൂപത തീര്‍ഥ കേന്ദ്രത്തില്‍ മാര്‍തോമാ ശ്ളീഹായുടെ തര്‍പ്പണ തിരുനാള്‍ ഇന്നും (വ്യാഴം ) നാളെയുമായി (വെള്ളി) ആഘോഷിക്കും. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ദീപക്കാഴ്ചയുടെ സ്വിച്ചോണ്‍ തീര്‍ഥ കേന്ദ്രം റെക്ടര്‍ ഫാ. ബര്‍ണാഡ് തട്ടില്‍ നിര്‍വഹിച്ചു.

ഇന്നുരാവിലെ മുതല്‍ വീടുകളിലേയ്ക്കുള്ള എഴുന്നള്ളിപ്പുകള്‍ ആരംഭിക്കും. വൈകീട്ട് 5.30ന് കുര്‍ബാന, കൂടുതുറക്കല്‍. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട് മുഖ്യകാര്‍മികനാകും. രൂപം എഴുന്നള്ളിപ്പിനുശേഷം സിഎല്‍എയുടെ നേതൃത്വത്തില്‍ വെടിക്കെട്ട്. രാത്രി 11ന് വിവിധ യൂണിറ്റുകളുടെയും പടിഞ്ഞാറ് കിഴക്ക് സമുദായങ്ങളുടേയും നേതൃത്വത്തില്‍ എഴുന്നള്ളിപ്പുകളുടെ സമാപനം. തുടര്‍ന്ന് സമുദായ സഭകളുടെയും മാര്‍തോമാ ഭക്തരുടേയും നേതൃത്വത്തില്‍ ഫാന്‍സി വെടിക്കെട്ട്. 

നാളെ രാവിലെ 6.30, 8, 10, വൈകീട്ട് 4 വിശുദ്ധകുര്‍ബാന. പത്തുമണിയുടെ തിരുനാള്‍ കുര്‍ബാനയ്ക്ക് സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.