പേജുകള്‍‌

2011, ജൂലൈ 3, ഞായറാഴ്‌ച

മോഷ്ടാവ് ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തിനു സമീപം നാനൂറാംപടിയില്‍ മുഖംമൂടി അണിഞ്ഞെത്തിയ മോഷ്ടാവ് ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീരത്ത് ചന്ദ്രന്‍ നായരെ (60) മുതുവട്ടൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
ചന്ദ്രന്‍ നായരും ഭാര്യ ഭാഗീരഥിയും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്നു. വീടിന്റെ സമീപത്ത് എത്തിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മുളകുപൊടിയെറിഞ്ഞ് ചന്ദ്രന്‍ നായരുടെ തലയ്ക്കടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും മോഷ്ടാവ് ഇരുളില്‍ മറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.