ഗുരുവായൂര്‍: ഗുരുവായൂരിലും പരിസരത്തും വീടുകളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള കാറുകളില്‍നിന്ന് സ്റീറിയോകള്‍ മോഷണം പതിവാകുന്നു. ഇന്നലെ ഗുരുവായൂരില്‍ കര്‍ണംകോട്ട് ബസാറിനടുത്ത് അടുത്തടുത്ത വീടുകളിലെ കാറുകളില്‍നിന്ന് സ്റീരിയോകള്‍ മോഷണം പോയി.
കര്‍ണംകോട് ബസാറിനടുത്ത് ഫസ്റ് അക്്ബറിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഗണര്‍ കാറിന്റെ പിന്നിലെ സൈഡ് ഗ്ളാസഴിച്ച് മാറ്റി പയനിയര്‍ സെറ്റും തോട്ടടുത്ത വീട്ടിലെ വലിയകത്ത് റഫീക്കിന്റെ വാഗണര്‍ കാറിലെ മുന്‍വശത്തെ ഇടതുഭാഗത്തെ ഗ്ളാസഴിച്ചുമാറ്റി ജെവിസി സെറ്റുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രാവിലെ വീട്ടുകാര്‍ ഉന്നര്‍ന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. രാത്രി 12-നുശേഷമാണ് അക്്ബറിന്റെ വീട്ടുകാര്‍ ഉണങ്ങിയതെന്നും അതിനാല്‍ ഇതിനുശേഷമാണ് മോഷണം നടന്നിട്ടുള്ളതെന്നും വീട്ടുകാര്‍ പറഞ്ഞു.
ഒരാഴ്ചമുമ്പ് മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രഫ. പി.കെ. ശാന്തകുമാരിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും അതിനുമുമ്പ് ഗുരുവായൂരിനടുത്ത് പല വീടുകളില്‍നിന്നും കാര്‍ സ്റീരിയോകള്‍ മോഷണം പോയിട്ടുണ്ട്. ഗുരുവായൂര്‍ പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.