ചാവക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. ഗ്രാമീണ റോഡുകള്‍ വെള്ളത്തിനടിയിലായി. മുതുവട്ടൂര്‍ മച്ചിങ്ങല്‍ രതി, മണത്തല ബേബിറോഡ് കളത്തില്‍ ദിവാകരന്‍ എന്നിവരടെ വീടുകളും കളത്തില്‍ ഉണ്ണി, ചന്ദ്രന്‍ എന്നിവരുടെ വാടകവീടുകളിലുമാണ് വെള്ളം കയറിയത്.
ചാവക്കാട് നഗരസഭ, ഒരുമനയൂര്‍, കടപ്പുറം, പുന്നയൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലാണ്. മേഖലയിലെ കാനകളില്‍ മാലിന്യം കെട്ടിനില്‍ക്കുന്നതും പലയിടങ്ങളിലും കാനകള്‍ നിര്‍മിക്കാത്തതും തടങ്ങളും തോടുകളും നികത്തിയതുമാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. വെള്ളം കെട്ടിനില്‍ക്കുന്ന ഇവിടങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.