ചാവക്കാട്: ആയിരങ്ങള്‍ പങ്കെടുത്ത അങ്ങാടി പ്രദക്ഷിണത്തോടെ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥ കേന്ദ്രത്തിലെ തര്‍പ്പണ തിരുനാളിന് സമാപനമായി. രാവിലെ നടന്ന ആദ്യകുര്‍ബാനയ്ക്കും രണ്ടാമത്തെ കുര്‍ബാനയ്ക്കും ഫാ. തോമസ് പൂപ്പാടി, മോണ്‍. റാഫേല്‍ വടക്കന്‍ എന്നിവര്‍ കാര്‍മികരായിരുന്നു.
തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായിരുന്നു. ഫാ. ഷിജോ ചിരിയങ്കണ്ടത്ത്, ഫാ. ജയിംസ് ചെറുവത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് തളിയക്കുളത്തിലേക്ക് പ്രദക്ഷിണം ഉണ്ടായിരുന്നു. വൈകീട്ട് നടന്ന സമാപന കുര്‍ബാനയ്ക്ക് അതിരൂപത ചാന്‍സലര്‍ ഫാ. റാഫേല്‍ ആക്കമറ്റത്തില്‍ കാര്‍മികനായിരുന്നു. തുടര്‍ന്നായിരുന്നു ജൂതന്‍കുന്ന് അങ്ങാടിയിലേക്ക് പ്രദക്ഷിണം നടത്തിയത്.
സെന്റ് തോമസ് ദിനമായിരുന്ന കഴിഞ്ഞ മൂന്നിന് നടത്തിയ കൊടിയേറ്റത്തോടെയാണ് തിരുനാളിനു തുടക്കമായത്. വഞ്ചിക്കടവ്, മ്യൂസിയം, തളിയക്കുളം എന്നിവ സന്ദര്‍ശിക്കുന്നതിനും തിരുനാള്‍ ഭക്ഷണം കഴിക്കുന്നതിനും തളിയകുളത്തില്‍ നേര്‍ച്ചകുളി നടത്തുന്നതിനും തിരുശേഷിപ്പ് വണങ്ങുന്നതിനും തിരക്ക് അനുഭവപ്പെട്ടു.
ഇടവകയില്‍ നിന്ന് മണ്‍മറഞ്ഞവര്‍ക്കായി ഇന്നുരാവിലെ 6.30ന് തിരുകര്‍മ്മങ്ങള്‍ നടത്തും. നാളെ മുപ്പിട്ടു ഞായര്‍ ആഘോഷം. ഉച്ചയ്ക്ക് 2.30ന് തളിയക്കുളത്തില്‍ സമൂഹ മാമോദീസ. മുഖ്യകാര്‍മികന്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി.
തിരുനാള്‍ ആഘോഷത്തിന് റെക്ടര്‍ ഫാ. ബര്‍ണാര്‍ഡ് തട്ടില്‍, ട്രസ്റിമാരായ ഷാജു മുട്ടത്ത്, എന്‍.കെ. ജോണ്‍സന്‍, വി.വി. വറുതുണ്ണി, ജനറല്‍ കണ്‍വീനര്‍ ഇ.എം.ബാബു, സെക്രട്ടറിമാരായ ജോസ് ചക്രമാക്കില്‍, പിയൂസ് ചിറ്റിലപ്പിള്ളി, കണ്‍വീനര്‍മാരായ കെ.ടി. വിന്‍സന്റ്, ഇ.ജെ. തോമസ്, സി.ആര്‍. പോള്‍, ഇ.ടി. ലാസര്‍, വി.ജെ. തോമസ്, സി.പി. വര്‍ഗീസ്, വി.എല്‍. വിന്‍സന്റ്, കെ.കെ. ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.