പേജുകള്‍‌

2011, ജൂലൈ 21, വ്യാഴാഴ്‌ച

ദേവസ്വത്തിലെ ക്രമക്കേടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം


ഗുരുവായൂര്‍: ദേവസ്വത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടിയെടുക്കണമെന്ന് ദേവസ്വം എംപ്ളോയീസ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. 

സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടാവുമ്പോള്‍ കീഴ്്ജീവനക്കാര്‍ക്കെതിരേ മാത്രം നടപടി സ്വീകരിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അനാസ്ഥയും അധികാരികള്‍ ബോധപൂര്‍വം വിസ്മരിക്കുന്നതായും ഫെഡറേഷന്‍ ആരോപിച്ചു. യോഗത്തില്‍ പ്രസിഡന്റ് വി ബി സാബു അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.