ഗുരുവായൂര്‍: ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്െടത്തി. ഇന്നലെ രാവിലെ 11ടെ വിജിലന്‍സ് സി.ഐ വി എ ഉല്ലാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പുതിയ കണക്ഷനുള്ള അപേക്ഷകളില്‍ സീനിയോരിറ്റി മറകടന്ന് 12കണക്ഷനുകള്‍ നല്‍കിയതായി പരിശോധനയില്‍ കണ്െടത്തി.
ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിലും പൊതു ടാപ്പുകള്‍ നന്നാക്കുന്ന കാര്യത്തിലും കുടിവെള്ളം പാഴാവുന്നത് തടയുന്ന കാര്യത്തിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി വരുന്നതായി കണ്െടത്തിയ സംഘം, പുതിയ കണക്ഷനുള്ള അപേക്ഷകളില്‍ സാധ്യത പരിശോധന നടത്താനായി അസിസ്റ്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ 12ഫയലുകളില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ അസിസ്റ്റന്റ എന്‍ജിനീയര്‍ കൃത്യ വിലോപം നടത്തിയതായും കണ്െടത്തി.
പീച്ചി കേരള എന്‍ജിനീയറിങ് റിസര്‍ച്ച് സെന്ററിലെ അസി. ഡയറക്ടര്‍ എന്‍ എസ് ജനാര്‍ദനനും വിജിലന്‍സ് സംഘത്തോടൊപ്പമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.