പാവറട്ടി: പാവറട്ടി സെന്ററില്‍ ഗതാഗത കുരുക്ക് പതിവാകുന്നു. ഇത്‌വഴി വാഹനങ്ങളുമായി കടന്നുപോകാന്‍ മണിക്കൂറുകളോളം കാത്ത് കിടക്കേണ്ട അവസ്ഥയാണ്. ട്രാഫിക്ക് നിയന്ത്രണത്തിന് പോലീസില്ലാത്തതാണ് കുരുക്കിനുള്ള പ്രധാന കാരണം. കുണ്ടുവകടവ് റോഡില്‍ നിന്നും ചിറ്റാട്ടുകര റോഡില്‍ നിന്നും വാഹനങ്ങള്‍
അലക്ഷ്യമായി കടന്നുവരുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. പാവറട്ടിയുടെ സമഗ്ര വികസനത്തിന് ഭരണകര്‍ത്താക്കള്‍ ചെറുവിരലനക്കാത്തതാണ് യാത്രക്കാരെ കഷ്ടത്തിലാക്കുന്നത്. യാത്രാകുരുക്കില്‍പ്പെട്ട് പെട്ടെന്ന് ആസ്പത്രിയിലെത്തേണ്ട രോഗികളും വലയാറുണ്ട്. ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ മെയിന്‍ റോഡില്‍ നിര്‍ത്തുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.