പേജുകള്‍‌

2011, ജൂലൈ 12, ചൊവ്വാഴ്ച

സ്വകാര്യബസ് കണ്െടയ്നര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍: അരിയന്നൂരില്‍ സ്വകാര്യബസ് കണ്െടയ്നര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ ദിവ്യഭവനില്‍ അംബികദേവി (40), പന്നിത്തടം ചിറ്റിലക്കാട് തങ്കമണി (55), പുതുശേരി മണിയന്തറ രത്്ന (44), വടക്കുഞ്ചേരി കൈതാരത്ത് നസീമ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ഗുരുവായൂര്‍ ആക്ട്സ് പ്രവര്‍ത്തകര്‍ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നടന്നുപോകുന്നതിനിടെയ റോഡിലേക്ക് കയറിയ കുട്ടിയെ രക്ഷിക്കാനായി കണ്െടയ്നര്‍ ലോറി ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ വരികയായിരുന്ന സ്വകാര്യബസ് കണ്െടയ്നറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. മുസ്ളിംപള്ളിക്കടുത്ത് ഇന്നലെ ഉച്ചതിരിഞ്ഞ് 3.30-നാണ് അപകടം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.