ഗുരുവായൂര്‍: കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ബുധനാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും കദളിപ്പഴംകൊണ്ട് തുലാഭാരം വഴിപാടും നടത്തി. അത്താഴപ്പൂജയ്ക്കുമുമ്പാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. തുലാഭാരം വഴിപാടിന് 67 കിലോ കദളി വേണ്ടിവന്നു. 1,010 രൂപ മന്ത്രി കൗണ്ടറില്‍ അടച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യ ഉഷയും മകള്‍ പാര്‍വ്വതിയും കൂടെയുണ്ടായിരുന്നു.
നേരത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ കേന്ദ്രമന്ത്രിയെ അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പി.വി. സോമസുന്ദരന്‍, പി. കൃഷ്ണന്‍കുട്ടി എന്നിവര്‍ സ്വീകരിച്ചു.
ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ഭാരവാഹികളായ മുരളീധരന്‍, കൃഷ്ണദാസ്, ഇന്ദുലാല്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.