പേജുകള്‍‌

2011, ജൂലൈ 29, വെള്ളിയാഴ്‌ച

ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂരിലെ സുരക്ഷ നിര്‍ദേശങ്ങള്‍ ഐജി ബി. സന്ധ്യ മുന്നോട്ടുവെച്ചു


ഗുരുവായൂര്‍: ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂരിലെ സുരക്ഷ നിര്‍ദേശങ്ങള്‍ ഐജി ബി. സന്ധ്യ മുന്നോട്ടുവെച്ചു. ക്ഷേത്രത്തില്‍ സ്വര്‍ണക്കോലം അടക്കമുള്ള സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ലോക്കര്‍മുറിയില്‍ സുരക്ഷാസംവിധാനം കര്‍ശനമാക്കണമെന്നതാണ് പ്രധാന നിര്‍ദേശം.
ക്ഷേത്രത്തിനകത്തേയ്ക്ക് പൂജാസാധനങ്ങള്‍ കൊണ്ടുപോകുന്നത് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം. ക്ഷേത്രക്കുളത്തിന് സമീപത്തുകൂടി ഊട്ടുപുരയിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന സ്ഥലത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ട്. തുടങ്ങിയവയും നിര്‍ദേശങ്ങളില്‍പ്പെടുന്നു.

ഗുരുവായൂരില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മതിയായ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ഐ.ജി. അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ കൂടുതല്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരുമായി കൂടിയാലോചിക്കുമെന്നും ഐ.ജി. അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് ഗുരുവായൂരിലെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഐ.ജി. എത്തിയത്. ക്ഷേത്രത്തിനകത്തും അവര്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി. സതീഷ്ചന്ദ്രന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.കെ. ജയരാജ്, ഗുരുവായൂര്‍ സി.ഐ. സുനില്‍കുമാര്‍, എസ്.ഐ. ശ്രീജിത്ത് എന്നിവരുമായി ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ സുരക്ഷാചര്‍ച്ച നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.