പാവറട്ടി: ഗുരുവായൂര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന്റെ പാടൂരിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും സ്‌കൂട്ടറും സമൂഹവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. പാടൂര്‍ മതിലകത്തുവീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ അസീസിന്റെ ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചനിലയിലാണ്.
സമീപത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടുമുറ്റത്തുനിന്ന് തീയും പുകയും കണ്ടതിനെത്തുടര്‍ന്ന് അസീസും കുടുംബവും പുറത്തുവന്നു നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ബൈക്ക് സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു. അസീസും കുടുംബവും ചേര്‍ന്ന് വെള്ളം പമ്പ് ചെയ്ത് തീയണച്ചു. ഗുരുവായൂര്‍ എസ്പി എസ്. ശശിധരന്‍, പാവറട്ടി അഡീഷണല്‍ എസ്‌ഐ പി.പി. ലിബിന്‍, എ.എസ്.ഐ. സജീവന്‍ എന്നിവര്‍ സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും കേസന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.