ഗുരുവായൂര്‍: ഗുരുവായൂര്‍ പ്രവാസി കൂട്ടായ്മയായ എന്‍.ആര്‍.ഐ. ഫോറത്തിന്റെ എന്‍.ആര്‍.ഐ. മീറ്റ് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നടന്‍ ജയറാം, എംഎല്‍എമാരായ കെ.വി. അബ്ദുള്‍ഖാദര്‍, ഗീതാ ഗോപി, വി.ടി. ബല്‍റാം, പി.എ. മാധവന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുശതമാനം വിജയിച്ച ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും ബ്രഹ്മകുളം സെന്റ് തെരേസാസ് സ്‌കൂളിനെയും ചടങ്ങില്‍ അനുമോദിക്കും.
വൈകീട്ട് 4ന് ടൗണ്‍ഹാളില്‍ മന്ത്രി എ.പി.അനില്‍കുമാര്‍ പ്രവാസി മീറ്റ് ഉദ്ഘാടനം ചെയ്യും. ആയിരം രോഗികള്‍ക്ക് സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും പ്രവാസികളില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പെന്‍ഷന്‍ വിതരണവും ഉണ്ടാകും. രാത്രി റിയാലിറ്റി ഷോയും ഗാനമേളയും അരങ്ങേറും. ഭാരവാഹികളായ പി.വി.കബീര്‍, എ.ഐ. സക്കറിയ, വി.കെ. രാമകൃഷ്ണന്‍, പി.കെ. അബ്ദുള്‍ജലീല്‍, ആര്‍.പി. സുധീര്‍, ഗഫൂര്‍. കെ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.