പാവറട്ടി: സെന്റ് ജോസഫ് ഹൈ സ്കൂളിലെ ഇംഗ്ലീഷ് / ബയോളജി അധ്യാപകനായ വി എസ് സെബിമാഷിനു ഗുഡ് സര്‍വീസ് അവാര്‍ഡ് ദേവമാതാ കോര്‍പ്പറേറ്റ് എടുക്കെഷനല്‍ എജെന്സി മാനേജര്‍ ഫാ പോല്‍സന്‍ പാലിയേക്കര സമ്മാനിച്ചു. 2003 - 2011 വരെ പത്താംക്ലാസ് വിധ്യാര്തികളുടെ മുഴുവന്‍ ചുമതല ഏറ്റെടുക്കയും, വളരെ ആസൂത്രിതവും, ക്രിയാത്മകവുമായ പ്രവര്‍ത്തനത്തിലൂടെ വിജയശതമാനം ഉയര്‍ത്തുകയും അതിലൂടെ സ്കൂളിന്റെ പ്രശസ്തി ഉയര്‍ത്തുകയും ചെയ്തതിനാണ് ഈ അവാര്‍ഡ്.
എസ് എസ് എല്‍ സി റിസല്‍റ്റില്‍ വെറും 71 % ഉണ്ടായിരുന്ന സ്കൂളിനെ ഇന്നത്തെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് വി എസ് സെബി മാഷിന്റെ അശ്രാന്ത പരിശ്രമഫലമാണ്. മാത്രമല്ല കഴിഞ്ഞ തവണയടക്കം രണ്ടു തവണ 100 % വിജയം സ്കൂള്‍ നേടുകയും ചെയ്തു. തന്റെ മാത്രം കഴിവുകൊണ്ടല്ല മറിച്ചു അധ്യാപകരുടെ കൂട്ടായ ശ്രമഫലമായാണ് വിജയശതമാനം കൂടിയതെന്നും ഈ അവാര്‍ഡ് സഹഅധ്യാപകര്‍ക്കും, വിദ്ധ്യാര്തികള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.