കുന്നംകുളം: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊടുത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കിയ കോണ്‍ഗ്രസിലെത്തന്നെ ഒരംഗം കാലുമാറി സിപിഎമ്മിനെ തുണച്ചതോടെ പഞ്ചായ ത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വീണ്ടും ഭരണം നിലവില്‍വന്നു. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റു തെരഞ്ഞെടുപ്പിലാണ്
സിപിഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുവന്ന വനിതാഅംഗം പഞ്ചായത്ത് പ്രസിഡന്റായത്. വൈസ് പ്രസിഡന്റായി സിപി എമ്മിന്റെ എം.എസ്. സുമേഷിനെയും തെരഞ്ഞെടുത്തു. പുതുശേരിയില്‍നിന്ന് കോണ്‍ഗ്രസ് സീറ്റില്‍ വിജയിച്ച ചിത്ര വിനോബാജിയാണ് പഞ്ചയാത്തിലെ പുതിയ പ്രസിഡന്റ്.മൊത്തം 13 അംഗങ്ങളുള്ള ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ ആറ് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെയായിരുന്നു സിപിഎം ഭരണം നടത്തിയിരുന്നത്. അഞ്ച് കോണ്‍ഗ്രസും ഒരു ബിജെപിയും ഒരു എസ്ഡിപിഐ പ്രതിപക്ഷത്തായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെ ഈ ഏഴ് അംഗങ്ങള്‍ ചേര്‍ന്ന് ഭരണസമിതിക്കെതിരെ നല്കിയ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് പ്രസിഡന്‍ ഡും വൈസ് പ്രസിഡന്‍ഡും പുറത്തായിരുന്നു.
രാവിലെ കോ ണ്‍ഗ്രസ് തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്കിയിരുന്നുവെങ്കിലും പുതുശേരിയില്‍നിന്ന് വിജയിച്ച ചിത്രവിനോബാജി കോണ്‍ഗ്രസിനെ അംഗീകരിക്കാന്‍ തയാറായില്ല. സിപിഎം പ്രസിഡന്‍ഡ് സ്ഥാനം വാഗ്ദാനം നല്കിയതിനെ തുടര്‍ന്ന് ഇവര്‍ കളംമാറി ചവിട്ടുകയായിരുന്നു. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ആറ് അംഗങ്ങള്‍ തങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച ചിത്രക്ക് അനുകൂലമായി വോട്ട് ചെയ്തു. ഭൂരിപക്ഷമായ എഴ് വോട്ട് ലഭിച്ചതിനെ തുടര്‍ന്ന് ചിത്രയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സിപിഎമ്മിനെ പഞ്ചായത്ത് ഭരണത്തില്‍നിന്നും പുറത്താക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനെ ഒടുവില്‍ തങ്ങളുടെ ഒരംഗം നഷ്ടപ്പെടുകയും നാണംകെട്ട തോല്‍വിക്ക് വിധേയമാകുകയും ചെയ്തു. ബിജെപി അംഗം വോട്ട്് ചെയ്തില്ല. എസ്ഡിപിഐ അംഗം കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വിജി നന്ദനന് അഞ്ച് വോട്ടാണ് ലഭിച്ചത്. ഇതോടെ പഞ്ചായത്തില്‍ സിപിഎമ്മിന് ഭൂരിപക്ഷത്തോടെ ഭരിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.