ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. തമിഴ്നാട് സര്‍ക്കാരിനെ താഴെയിറക്കണമെന്ന ആവശ്യവുമായാണ് ഭീഷണിയെന്ന് കത്തിലുള്ളതായി പോലീസ് പറഞ്ഞു. ഇംഗ്ളീഷിലുള്ള കത്ത് തമിഴ്നാട് സര്‍ക്കാരിനെതിരായാണ് എഴുതിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.
കത്തിന്റെ പൂര്‍ണമായ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. തപാല്‍ സീല്‍ വ്യക്തമല്ലാത്തതിനാല്‍ എവിടെ നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമായിട്ടില്ല. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കത്ത് പോലീസിനെ ഏല്‍പിച്ചു. അസിസ്റന്റ് പോലീസ് കമ്മീഷണര്‍ ആര്‍.കെ.ജയരാജിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സിഐ സി.കെ.സുനില്‍കുമാര്‍, എസ്ഐ എസ്.ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘം ക്ഷേത്രപരിസരത്ത് പരിശോധന നടത്തി.
ദേവസ്വം ഓഫീസിന്റെ ഗേറ്റ് അടച്ച് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തരെ കര്‍ശനമായ സുരക്ഷപരിശോധനക്കു ശേഷമാണ് അകത്തേക്ക് കടത്തുന്നത്. ബോംബ് സ്ക്വാഡും പരിശോധന നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.