പേജുകള്‍‌

2011, ജൂലൈ 21, വ്യാഴാഴ്‌ച

വിവേക് എക്സ്പ്രസ് തൃശൂരിലെത്തി


തൃശൂര്‍: സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശിക്ഷണങ്ങളും പ്രദര്‍ശിപ്പിക്കുന്ന വിവേക് എക്സ്പ്രസ് ഇന്ന് രാവിലെ തൃശൂരിലെത്തി. ജനുവരി 12ന് കൊല്‍ക്കത്തയില്‍ നിന്നുമാണ് പ്രദര്‍ശനവണ്ടി പുറപ്പെട്ടത്. എട്ട്, ഒമ്പത്, പത്ത് തീയതികളില് എറണാകുളം റെയില്‍വേ സ്റേഷനില്‍ വിവേക് എക്സ്പ്രസ് എത്തിയിരുന്നു. ഓറഞ്ച് നിറത്തിലുള്ള അഞ്ച് ബോഗികള്‍ അടങ്ങിയതാണ് വിവേക് എക്സ്പ്രസ്. 

വിവേകാനന്ദന്‍ ചിക്കാഗോയില്‍ നിന്ന് മടങ്ങിവന്നപ്പോള്‍ കൊല്‍ക്കത്തയില്‍ നല്‍കിയ സ്വീകരണത്തിന്റെ ചിത്രം, രാമകൃഷ്ണ മിഷന്റെ കൊല്‍ക്കത്തയിലെ ബേലൂരിലുള്ള ആസ്ഥാനത്തിന്റെ ചിത്രം എന്നിവ ഉള്‍പ്പെട്ടതാണ് പ്രദര്‍ശനം. ചിക്കാഗോയിലെ മതമഹാസമ്മേളനത്തില്‍ വിവേകാനന്ദന്റെ പ്രശസ്ത പ്രസംഗം തെരഞ്ഞെടുത്ത സന്ദേശങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലെ ആകര്‍ഷണങ്ങളാണ്. 10 മുതല്‍ വൈകീട്ട് നാലു വരെയാണ് പ്രദര്‍ശനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.