പാവറട്ടി: മുല്ലശേരി ബ്ലോക്ക് പരിധിയില്‍ ജല സുരക്ഷ പദ്ധതി തുടങ്ങി. ഗ്രാമീണ മേഖലയില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ്വരുത്തുകയാണ് ലക്ഷ്യം. ജല വിഭവ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വെങ്കിടങ്ങ്, മുല്ലശേരി, പാവറട്ടി, എളവള്ളി പഞ്ചായത്തുകളില്‍ ആശ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് ജല ഗുണനിലവാര പരിശോധനയ്ക്കുള്ള ഏകദിനപരിശീലനം നല്‍കി.
ഓരോ പഞ്ചായത്തിലും 50 വീതം കുടിവെള്ള സ്രോതസുകളിലെ ജലം ശേഖരിച്ച് പ്രാഥമിക ജല ഗുണനിലവാര പരിശോധന നടത്തും. ഗുണനിലവാര പ്രശ്നമുള്ള സാംപിളുകള്‍ ജില്ലാ ലാബുകളിലും തുടര്‍പരിശോധന ആവശ്യമുള്ളവ സംസ്ഥാന റഫറല്‍ ഇന്‍സ്റ്റിറ്റ്യുട്ടിലും പരിശോധനയ്ക്ക് വിധേയമാക്കും. പരിഹാര പ്രതിരോധ നടപടികള്‍ സാമൂഹിക ഇടപെടലോടെ നടപ്പിലാക്കും. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ചെയര്‍മാന്‍ ഉഷ വേണു അധ്യക്ഷത വഹിച്ചു. ബെന്നി ആന്റണി, ലീന ശ്രീകുമാര്‍, എസ്. പ്രീതി, ആലീസ് പോള്‍, എം.ജി. സിറിയക്, കെ.എസ്. രാമന്‍ എന്നിവര്‍ പ്രസംഗിച്ചു. ജലവിഭവ വകുപ്പിന് കീഴിലുള്ള കമ്യുണിക്കേഷന്‍ ആന്‍ഡ് കപ്പാസിറ്റി ഡവലപ്മെന്റ് യൂണിറ്റാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കിയത്. ഫാക്കല്‍റ്റിമാരായ കെ.എം. ഗീത, മരിയ മാത്യു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്ക് ജല പരിശോധന കിറ്റുകള്‍ നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.