പാവറട്ടി: വെങ്കിടങ്ങ് സെന്ററിലെ കടകള്‍ക്ക് മുന്നിലെ വാഹനങ്ങലിലെ കച്ചവടം ഗതാഗതകുരുക്ക് സൃഷ്ടിച്ചു. കടകള്‍ക്ക് മുന്നിലെ വാഹനപാര്‍ക്കിങ്ങും, മറുഭാഗത്തെ വാഹനങ്ങളിലെ കച്ചവടവുമായപ്പോള്‍ റോഡില്‍കൂടി പോവുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടു.
കടകള്‍ക്കു മുന്നിലെ വാഹനകച്ചവടം വഴിയാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഈ നിയമലംഘനം പഞ്ചായത്ത് അധികൃതരും പോലിസും കണ്ടില്ലെന്നു നടിക്കുകയാണ്. സമീപ പഞ്ചായത്തായ മുല്ലശ്ശേരിയില്‍ കടകള്‍ക്കു മുന്നിലെ വാഹനപാര്‍ക്കിങ്ങും വാഹനങ്ങളിലെ കച്ചവടങ്ങളും നിരോധിച്ചിട്ടുണ്ട്.
ആയതിനാല്‍ എല്ലാ വാഹനകച്ചവടക്കാരും തമ്പടിക്കുന്നത് വെങ്കിടങ്ങ് കവലയിലാണ്. റോഡില്‍ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന യാതൊരു തരത്തിലുള്ള കച്ചവടങ്ങളും അടിയന്തരിമായി നിരോധിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.