ചാവക്കാട്: വിശ്വാസം കാത്ത് സൂക്ഷിക്കുന്നതില്‍ യാതോരു വിട്ടു വീഴ്ച്ചയുമില്ലെന്ന്‍ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി. ക്രിസ്തീയ സഭകളുടെ ഐക്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും. ക്രിസ്തീയ സഭകളുടെ അടിസ്ഥാന കാര്യങ്ങളിലുള്ള ഐക്യം പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സഭയില്‍ നിന്ന് ഒരിക്കലും വിട്ട് പോകാത്ത സഭയാണ് സീറോ മലബാര്‍ സഭ. സെന്‍റ് തോമാസ് സന്ദര്‍ശിച്ച പാലയൂരും കൊടുങ്ങല്ലൂരും വിശ്വാസത്തെ വളര്‍ത്തുന്ന പ്രതീകങ്ങളണെന്ന് അദ്ദേഹം സൂചിപ്പിച്ചു.. പാലയൂര്‍ തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥകേന്ദ്രത്തിലെ കല്‍വിളക്കില്‍ തിരിതെളിയിച്ച ബിഷപ്പ് തളിയക്കുളത്തില്‍ ഞായറാഴ്ച ഉച്ചക്ക് സ്നാനം കഴിഞ്ഞ പതിനെട്ടു കുട്ടികളെ ആശീര്‍വദിച്ചു. തളിയകുളം, ബോട്ടുകുളം തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ച അദേഹത്തോടൊപ്പം തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗമിച്ചു. പാലയൂര്‍ തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ബെര്‍ണാഡ് തട്ടില്‍ സഹ വികാരി ഷിജോ ചിരിയന്‍കണ്ടത്ത് ,ട്രസ്റ്റി മാരായ ഷാജു മുട്ടത്ത്, എന്‍ കെ ജോണ്സന്‍ തീര്‍ത്ഥകേന്ദ്രം സെക്രട്ടറി ജോസ് ചക്രമാക്കല്‍, ഇടവക പ്രതിനിധി യോഗം സെക്രട്ടറി പിയൂസ് ചിറ്റിലപ്പിള്ളി തിടങ്ങിയവര്‍ ചേര്‍ന്ന്‍ അദ്ധേഹത്തെ സ്വീകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.