ഗുരുവായൂര്‍: ക്ഷേത്രസുരക്ഷയുടെ ഭാഗമായി 96 ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍ നിര്‍വഹിച്ചു.
ക്യാമറകള്‍ നേരത്തെ പ്രവര്‍ത്തിച്ചു തുടങ്ങിയതാണെങ്കിലും ഔദ്യോഗികമായ ഉദ്ഘാടനച്ചടങ്ങാണ് വ്യാഴാഴ്ച നടന്നത്. കിഴക്കേനടയിലെ വൈജയന്തി കെട്ടിടത്തിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം തുറന്നിട്ടുള്ളത്. അവിടെ മൂന്ന് പോലീസുകാരും കമ്പ്യൂട്ടറില്‍ വിദഗ്ദ്ധനായ ദേവസ്വം ജീവനക്കാരനും മുഴുവന്‍ സമയവും ഉണ്ടായിരിക്കും. ഉദ്ഘാടനച്ചടങ്ങില്‍ അസി. കമ്മീഷണര്‍ ഓഫ് പോലീസ് എസ്. ശശിധരന്‍, സി.ഐ. സുനില്‍കുമാര്‍, എസ്.ഐ. എസ്. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.