പേജുകള്‍‌

2011, ജൂലൈ 17, ഞായറാഴ്‌ച

ഒരുമനയൂര്‍ പഞ്ചായത്ത്: 2,56,74,671 രൂപയൂടെ പദ്ധതികള്‍

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് തയ്യാറാക്കിയ 2,56,74,671 രൂപയൂടെ പദ്ധതികള്‍ക്ക് ജ്വല്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കി കൊണ്ട് പഞ്ചായത്ത് വിഹിതം 14,96000 രൂപയും ജില്ലാ പഞ്ചായത്ത് വിഹിതം 4,24,000 രൂപയും ചേര്‍ത്ത് 19,20,000 രൂപയുടെ പൈപ്പ് ലൈന്‍ പുനരുദ്ധാരണ പദ്ധതിക്ക് രൂപം നല്‍കി.
മൂന്നാംകല്ല് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 1,65,000 രൂപയും ഇസ്ലാമിക് സ്കൂള്‍ പരിസരത്ത് കിണറില്‍ നിന്നും മോട്ടോര്‍ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിന് 1,65,000, രണ്ട്, 12 വാര്‍ഡുകളിലെ കിണറുകളുടെ പുനരുദ്ധാരണത്തിന് 85,000 രൂപയും അനുവദിച്ചിട്ടുണ്ട്. സമ്പൂര്‍ണ ഭവന നിര്‍മാണം, സ്ഥലം വാങ്ങല്‍, വിവാഹ ധനസഹായം, സ്ളൂയിസ് പരിപാലനം, തെരുവ് വിളക്ക് സംവിധാനം മെച്ചപ്പെടുത്തല്‍, വികലാംഗര്‍ക്ക് ചികില്‍സാ ധനസഹായം, പഠന സഹായം പച്ചക്കറി കൃഷി തുടങ്ങി വക്കും തുക വകയിരുത്തിയിട്ടുണ്െടന്ന് പഞ്ചായത്ത് പ്രസിഡന്റ് റജീനാ മൊയ്നുദ്ദീന്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.