ചാവക്കാട്: സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രികളോട് കിടപിടിക്കുന്ന (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) നിലവാരത്തിലേക്ക് ചാവക്കാട് താലൂക്ക് ആസ്പത്രിയെ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി. സംസ്ഥാനത്ത് 14 ആസ്പത്രികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍നിന്ന് തിരഞ്ഞെടുത്ത ഏക ആസ്പത്രിയാണ് ചാവക്കാട്ടേത്.
ഇതിന്റെ ഭാഗമായി ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി രണ്ടുദിവസത്തെ പരിശീലന പരിപാടി നടത്തി. ആരോഗ്യവകുപ്പും നാഷണല്‍ റൂറല്‍ ഹെല്‍പ്മിഷനുമാണ് ക്ലാസ് സംഘടിപ്പിച്ചത്.
എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദിലീപ്കുമാര്‍, കേരള ക്വാളിറ്റി അഷ്വറന്റ് ഓഫീസര്‍മാരായ രശ്മി, മുത്തുലക്ഷ്മി, എന്‍.എ.ബി.എച്ച്. സീനിയര്‍ കണ്‍സള്‍ട്ടന്റ് അഞ്ജന മേനോന്‍, ജോസഫ്, ദിവ്യ എന്നിവരാണ് ക്ലാസ് നടത്തിയത്.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇതിനകം ചാവക്കാട് ആസ്പത്രി ലാബിന് ലഭിച്ചിട്ടുണ്ട്. മറ്റ് സ്വകാര്യ ആസ്പത്രികളില്‍ വന്‍ തുക നല്കി ചെയ്യുന്ന ഹെപ്പറ്റൈറ്റിസ് ബി, ഇലട്രോളൈറ്റ്‌സ് തുടങ്ങി എല്ലാ പരിശോധനകളും കുറഞ്ഞനിരക്കിലാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്.
2011 ഡിസംബര്‍ അവസാനത്തോടെ എന്‍.എ.ബി.എച്ച്. അംഗീകാരം കിട്ടാനുള്ള പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നത്. അംഗീകാരം ലഭിക്കുന്നതോടെ 24 മണിക്കൂറും ഫാര്‍മസി, എക്‌സ്‌റേ, ലാബ് തുടങ്ങി സൗകര്യങ്ങള്‍ ലഭിക്കും. ആസ്പത്രിയിലെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം വര്‍ദ്ധിക്കുമെന്നും ആസ്പത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.