പേജുകള്‍‌

2011, ജൂലൈ 2, ശനിയാഴ്‌ച

പ്ലാസ്റ്റിക് നിരോധത്തില്‍ ഗുരുവായൂര്‍ ദേവസ്വവും സഹകരിക്കും: ദേവസ്വം വകുപ്പ്മന്ത്രി വി.എസ്. ശിവകുമാര്‍


ഗുരുവായൂര്‍ : നഗരസഭയുടെ പ്ലാസ്റ്റിക് നിരോധത്തില്‍ ഗുരുവായൂര്‍ ദേവസ്വവും സഹകരിക്കുമെന്ന് ദേവസ്വം വകുപ്പ്മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ഷേത്രദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും കവറുകളും നിരോധിച്ചെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്യാരിബാഗ് വിതരണം നടക്കുന്നുണ്ട്. പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

ദേവസ്വത്തിന്റെ ആനത്താവളത്തില്‍ മാലിന്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉടനെ പുതിയ ദേവസ്വം ഭരണസമിതി നിലവില്‍ വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പത്മനാഭസ്വാമി ക്ഷേത്രം നിലവറയില്‍ കണ്ടെത്തിയ ഇരുപതിനായിരം കോടി രൂപയുടെ സ്വര്‍ണ്ണം, രത്‌നങ്ങള്‍ എന്നിവയുടെ ഭാവികാര്യങ്ങള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിനനുസരിച്ചായിരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി സൂചിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.