പേജുകള്‍‌

2011, ജൂലൈ 18, തിങ്കളാഴ്‌ച

കൊലപാതകശ്രമക്കേസില്‍ ഒന്നാംപ്രതിയായ പിടികിട്ടാപ്പുള്ളിയെ ഗുരുവായൂര്‍ പോലീസ് പിടികൂടി

ഗുരുവായൂര്‍: കൊലപാതകശ്രമക്കേസില്‍ ഒന്നാംപ്രതിയായ പിടികിട്ടാപ്പുള്ളിയെ ഗുരുവായൂര്‍ പോലീസ് പിടികൂടി. ചാവക്കാട് ബ്ളാങ്ങാട് കിഴക്കൂട്ടയില്‍ ജയന്‍ എന്ന ജയരാജിനെ (32)യാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുരിഞ്ഞിയൂര്‍ പതിയേരി മണികണ്ഠനെ 2002ല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.
കോടതിയില്‍നിന്ന് ജാമ്യമെടുത്തശേഷം ഓളിവിലായിരുന്നു. പ്രതി വൈലത്തൂരിലെ ബന്ധുവിട്ടിലെത്തിയതറിഞ്ഞ് ഗുരുവായൂര്‍ സ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. ശ്രീജിത്ത്, സജീവ് എന്നിവരെത്തിയാണ് പിടികൂടിയത്. പ്രതിയെ ജീപ്പില്‍ കയറ്റുന്നതിനിടെ പോലീസിനെ മര്‍ദിച്ച് ഓടിയെങ്കിലും പോലീസുകാര്‍ പിന്നാലെ ഓടി മല്‍പ്പിടുത്തത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരില്‍ ചാവക്കാട്, ഗുരുവായൂര്‍ സ്റേഷനുകളില്‍ ക്രിമിനല്‍ കേസുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.