പേജുകള്‍‌

2011, ജൂലൈ 16, ശനിയാഴ്‌ച

ഗുരുവായൂര്‍ ദേവസ്വം 57 കിലോ സ്വര്‍ണ്ണം ബാങ്കില്‍ നിക്ഷേപിച്ചു

ഗുരുവായൂര്‍: ദേവസ്വം 57 കിലോ സ്വര്‍ണ്ണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വെള്ളിയാഴ്ച നിക്ഷേപിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, ദേവസ്വം ചീഫ് ഫിനാന്‍സ് അക്കൗണ്ട്‌സ് ഓഫീസര്‍ മോഹന്‍ദാസ് എന്നിവരില്‍നിന്ന് എസ്.ബി.ഐ, റീജണല്‍ മാനേജര്‍ മണികണ്ഠന്‍ നായര്‍,
ചീഫ് മാനേജര്‍ വെങ്കിട്ടരാമന്‍, ശാഖാ മാനേജര്‍ വിപിനകുമാര്‍ എന്നിവര്‍ സ്വര്‍ണ്ണം ഏറ്റുവാങ്ങി. സ്വര്‍ണ്ണത്തിന് നിക്ഷേപകാലാവധിക്കനുസരിച്ച് പലിശ പണമായി ദേവസ്വത്തിന് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 150 കിലോ സ്വര്‍ണ്ണം ദേവസ്വം എസ്.ബി.ഐ.യില്‍ നിക്ഷേപിച്ചിരുന്നു. അതിനു മുന്‍പ് 400 കിലോ നിക്ഷേപിച്ചിട്ടുണ്ട്. ഇതോടെ ദേവസ്വത്തിന്റെ 607 കിലോ സ്വര്‍ണ്ണം ബാങ്കില്‍ നിക്ഷേപമായി.

2006 ല്‍ വ്യവസായി പി.എന്‍.സി. മേനോന്‍ 70 കിലോ സ്വര്‍ണ്ണംകൊണ്ട് ക്ഷേത്രത്തില്‍ നടത്തിയ തുലാഭാരത്തിന്റെ 57 സ്വര്‍ണ്ണക്കട്ടികളാണ് വെള്ളിയാഴ്ച ബാങ്കില്‍ നിക്ഷേപിച്ചത്. 13 കട്ടികള്‍ കഴിഞ്ഞവര്‍ഷം നിക്ഷേപിച്ചതില്‍ ഉള്‍പ്പെടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.