ചാവക്കാട്: ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ ബഹളം വെച്ചു. രാവിലെ ഒമ്പത് മണിക്ക് ഒ.പി.ടിക്കറ്റെടുത്ത് 12.30 വരെ കാത്ത് നിന്നിട്ടും ഡോക്ടറെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ ബഹളം വെച്ചത്. സൂപ്രണ്ടടക്കം 16 ഡോക്ടര്‍മാരാണുള്ളത്. അതില്‍ രണ്ടുപേര്‍ നീണ്ട അവധിയിലാണ്.
ഗൈനക്കോളജി വിഭാഗത്തിലെ മൂന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തീയേറ്ററിലായിരുന്നു. ഒരു ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചുമതലയിലായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഇ.എന്‍.ടി. വിഭാഗത്തില്‍ ഒരു ഡോക്ടറും അസ്ഥിരോഗ വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുമാണ് സേവനം ചെയ്തിരുന്നത്. രണ്ട് ഡോക്ടര്‍മാര്‍ റൗണ്ട്‌സില്‍ ഉണ്ടായിരുന്നു. സൂപ്രണ്ടും സ്ഥലത്തുണ്ടായിരുന്നു. ഒ.പി.യില്‍ ചികിത്സ തേടുന്നവര്‍ക്ക് കാണാനായി അവധിയിലുള്ള ഡോക്ടര്‍മാരുടെ പട്ടികയായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്.കൈക്കുഞ്ഞുങ്ങളുമായി കുട്ടികളുടെ ഡോക്ടറെ കാണാനെത്തിയവരും ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടറെ കാണാനെത്തിയവരും മണിക്കൂറുകള്‍ കാത്ത് നിന്നശേഷം എല്ല് രോഗ വിദഗ്ദ്ധനേയും ഇ.എന്‍.ടി.യുടെ ഡോക്ടറേയും കാണേണ്ട അവസ്ഥയിലായിരുന്നു ശനിയാഴ്ച ചാവക്കാട് താലൂക്ക് ആസ്പത്രിയിലുണ്ടായിരുന്നത്. മൂന്നര മണിക്കൂര്‍ കാത്ത് നിന്നിട്ടും ഡോക്ടറെ കാണാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് രോഗികള്‍ ബഹളം വെച്ചത്.
തുടര്‍ന്ന് സൂപ്രണ്ട് അത്യാഹിതവിഭാഗത്തിലെത്തി രോഗികളെ നോക്കാന്‍ തുടങ്ങി. റൗണ്ട്‌സിന് പോയ ഡോക്ടര്‍മാരെ വിളിച്ചുവരുത്തി രോഗികള്‍ക്ക് ചികിത്സ നല്‍കുകയായിരുന്നു. ഡോക്ടര്‍മാര്‍ സമയത്തിന് ഒ.പി.യിലെത്തുന്നില്ലെന്ന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ആസ്പത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി രോഗികളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയിരുന്നു. തൊട്ടടുത്ത ദിവസം നടന്ന ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലും ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.