ചാവക്കാട്: ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രിയോടെ അവസാനിക്കും. ഇതോടെ കടപ്പുറം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിലെ മല്‍സ്യബന്ധന ബോട്ടുകള്‍ കൊല്ലത്തേക്ക് പോകാനൊരുങ്ങി. 25ഓളം ബോട്ടുകളാണ് ആഗസ്ത് ഒന്നു മുതല്‍ കൊല്ലം കടലില്‍ മല്‍സ്യബന്ധനം നടത്തുക. പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ബോട്ടുകള്‍ പെയിന്റടിച്ചും മറ്റു അറ്റകുറ്റപണികള്‍ നടത്തിയും ഒരുക്കി കഴിഞ്ഞു.
ജൂണ്‍ 14ന് അര്‍ധരാത്രി ആരംഭിച്ച ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് ബോട്ടുകളെല്ലാം വിശ്രമത്തിലായിരുന്നു. ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് തീരദേശത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ വറുതിയിലാണ് കഴിഞ്ഞിരുന്നത്. കൂടാതെ ഐസ് ഫാക്ടറികള്‍, പീലിംങ്ഷെഡ്ഡുകള്‍, മല്‍സ്യസംസ്കരണ ശാലകള്‍ എന്നു വേണ്ട അനുബന്ധ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു.
ട്രോളിങ് നിരോധന കാലത്ത് സര്‍ക്കാര്‍ വാഗ്ധാനം ചെയ്ത സൌജന്യ റേഷന്‍ പല കുടുംബങ്ങള്‍ക്കും ലഭിച്ചിരുന്നില്ല. പുത്തന്‍ പ്രതീക്ഷയോടെയാണ് തൊഴിലാളികള്‍ കടലിലിറങ്ങുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.