തൃശ്ശൂര്‍: നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആസ്പത്രിയിലെ മെയില്‍ നഴ്‌സായ ഗോഡ്‌ലി പോള്‍ (27) പിടിയിലായി. ശസ്ത്രക്രിയയ്ക്കുശേഷം അര്‍ധ ബോധാവസ്ഥയില്‍ ആയിരുന്ന യുവതിയെ ഞായറാഴ്ച വൈകീട്ടാണ് നഴ്‌സ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്വകാര്യ ആസ്പത്രിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.