പേജുകള്‍‌

2011, ജൂലൈ 28, വ്യാഴാഴ്‌ച

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബോംബ് ഭീഷണി; കത്ത് വന്നത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്ന്


ചെന്നൈ: ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും ബോംബുവെച്ച് തകര്‍ക്കുമെന്ന് തീവ്രവാദസംഘടനയുടെ പേരില്‍ ഭീഷണിക്കത്തെത്തിയത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്നാണെന്ന് കണ്ടെത്തി. കോടമ്പാക്കത്തെ പോലീസ് കോളനിയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തമിഴ്നാട് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. 

ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തിലും പരിസരത്തും പോലീസ്സംഘം സുരക്ഷാപരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തിന് കനത്ത കാവലും ഏര്‍പ്പെടുത്തി. ചെന്നൈയില്‍നിന്ന് തപാലില്‍ അയച്ച കത്ത് ബുധനാഴ്ച രാവിലെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ലഭിച്ചത്.

'സവായ് അല്‍ഖ്വയ്ദ കാനപാക്കം' എന്ന വിലാസത്തിലായിരുന്നു കത്ത് അയച്ചത്. ഗുരുവായൂര്‍ ക്ഷേത്രവും തിരുവനന്തപുരത്തെ ക്ഷേത്രവും ഉടന്‍ ബോംബുവെച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ടിരിക്കുന്നുവെന്നായിരുന്നു കത്തിലെ പ്രധാന സന്ദേശം. തിരുവനന്തപുരത്തെ ക്ഷേത്രമേതാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.