പേജുകള്‍‌

2011, ജൂലൈ 2, ശനിയാഴ്‌ച

ഗുരുവായൂര്‍ നഗരസഭയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധം നിലവില്‍വന്നു


ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയില്‍ കൂട്ടിചേര്‍ത്ത പൂക്കോട്, തൈക്കാട് മേഖലകളില്‍ വെള്ളിയാഴ്ച പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധം നിലവില്‍വന്നു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. പ്ലാസ്റ്റിക് നിരോധപ്രഖ്യാപനം നടത്തി.വൈസ് ചെയര്‍പേഴ്‌സണ്‍ രമണി പ്രേംനാഥ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. വിനോദ് പ്രതിജ്ഞ ചൊല്ലികൊടുത്തു. രാധാകൃഷ്ണന്‍ കാക്കശ്ശേരി പ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ശ്രീരാമന്‍, പ്രതിപക്ഷനേതാവ് കെ.പി.എ. റഷീദ്, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സൗജന്യമായി ആയിരത്തോളം തുണിസഞ്ചികള്‍ ലെന്‍സ്‌ഫെഡ് വിതരണം ചെയ്തു. കെ.എ. ജേക്കബ് സ്വാഗതവും ടി. അച്യുതന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി. പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന സന്ദേശറാലി വി.കെ. ശ്രീരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.