ഗുരുവായൂര്‍: നഗരസഭയുടെ വാതക ശ്മശാനം പ്രവര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ എന്‍ജിനീയര്‍ കെ.എസ്. ബാലനെയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അച്യുതനെയും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
വാതകശ്മശാനം പ്രവര്‍ത്തിക്കാത്തതില്‍ ഗുരുവായൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും, വാതകശ്മശാനം അടച്ചിട്ടതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു സമരം നടത്തിയത്.
ശനിയാഴ്ച രാവിലെ മുദ്രാവാക്യം വിളിച്ചെത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരുടെ മുറിയില്‍ കയറിച്ചെന്ന് ശ്മശാനം തുറക്കാത്തതുമൂലമുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. വാതകശ്മശാനത്തിന്റെ 'ബര്‍ണര്‍' കേടായതുകൊണ്ടാണ് അത് പ്രവര്‍ത്തിപ്പിക്കാത്തതെന്ന് ഉദ്യോഗസ്ഥരും വിശദീകരിച്ചു. തുടര്‍ന്ന് ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ശ്രീരാമന്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച ചെയ്തു. കേടുപാടുകള്‍ തീര്‍ത്ത് അഞ്ചുദിവസത്തിനകം വാതകശ്മശാനം പ്രവര്‍ത്തിപ്പിക്കുമെന്ന് ശ്രീരാമന്‍ സമരക്കാരെ അറിയിച്ചു. ഈ ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി. സത്താര്‍, മണ്ഡലം പ്രസിഡന്റ് സിന്‍േറാ തോമസ്, ഒ.ആര്‍. പ്രതീഷ്, അനൂപ് പെരുമ്പിലാവില്‍, നവാസ്‌തെക്കുംപുറം, കെ.കെ. അനീഷ്, ഉണ്ണികൃഷ്ണന്‍, സൂരജ് എടപ്പുള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
2009 സപ്തംബറിലായിരുന്നു ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിനടുത്ത് വാതകശ്മശാനം തുറന്നത്. അന്ന് ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത.് 48 ലക്ഷം രൂപ ചെലവഴിച്ച് പണിതതായിരുന്നു ഇത്. എന്നാല്‍ നിസ്സാരകേടുകളുടെ പേരില്‍ കഴിഞ്ഞയാഴ്ചയായിരുന്നു വാതകശ്മശാനം അടച്ചിട്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.