ചാവക്കാട്: ഗ്രാമീണ പത്രപ്രവര്‍ത്തകന്‍ ചേറ്റുവ വി അബ്ദുവിനോട് (മലയാളം വാര്‍ത്തകള്‍, മനോരമ, തേജസ്, ചന്ദ്രിക ഒഴികെ) ചാവക്കാട്ടെ പത്രക്കാര്‍ കാണിച്ച നന്ദികേട് പത്രലോകം എത്ര സോറി പറഞ്ഞാലും തീരില്ല. അബ്ദു എന്ന പത്രക്കാരനെ തൃശൂരിലെ പത്രക്കാരോട് ചോദിച്ചാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. പത്ര മുത്തശിമാര്‍ മുതല്‍ നവാഗതരായ പത്രക്കാര്‍ വരെ അബ്ദുക്കയെന്ന ചേറ്റുവ വി അബ്ദുവിനെ അറിയും.
ചാവക്കാട്, കടപ്പുറം, ചേറ്റുവ, ഏങ്ങണ്ടിയൂര്‍ മേഖലകളില്‍ പ്രദേശിക പത്ര ലേഖകര്‍ ഇല്ലാതിരുന്ന കാലത്ത് മേഖലയിലെ മരണ വീടുകളില്‍ പോയി ശേഖരിച്ച വാര്‍ത്തകളും ചിത്രങ്ങളും മറ്റു വാര്‍ത്തകളും തന്റെ ഓട്ടോ ഫോക്കസ് ക്യാമറയിലെടുത്ത ഫോട്ടോയുമായി അബ്ദു തൃശൂരിലേക്ക് പോകും. നഗരത്തില്‍ വിവിധയിടങ്ങളിലായി പരന്നു കിടക്കുന്ന പത്ര ഓഫീസുകളിലെത്തി അബ്ദുക്ക വാര്‍ത്തകളും ഫോട്ടോകളും കൈമാറും.
കാലം കടന്നു പോയി. 'ഇ' കാലമായി. കംമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള പത്ര പ്രവര്‍ത്തന രംഗത്ത് ചൂടേറി. ഇക്കഴിഞ്ഞ 14ന് അബ്ദുവിന്റെ മാതാവ് ചേറ്റുവ വലിയകത്ത് പാത്താവു (89) നിര്യാതയായി. മാതാവിന്റെ മരണവിവരം അബ്ദു ചാവക്കാട് മേഖലയിലെ മുഴുവന്‍ പ്രദേശിക പത്രപ്രവര്‍ത്തകരേയും വിളിച്ചറിയിച്ചു. മാതാവിന്റെ ചിത്രവുമായി അബ്ദുക്ക കാത്തിരുന്നു. മുകളില്‍ പറഞ്ഞ പത്രങ്ങളുടെ ലേഖകരൊഴികെ ആരും ഈ ഗ്രാമീണ പ്രവര്‍ത്തകനെ തിരിഞ്ഞു നോക്കിയില്ല.
പിറ്റേന്ന് മലയാളം വാര്‍ത്തകള്‍, മനോരമ, തേജസ്, ചന്ദ്രിക പത്രങ്ങളിലൊഴികെ വാര്‍ത്ത വന്നതുമില്ല. പിറ്റേന്നും അബ്ദു പ്രതീക്ഷിച്ചു. ഇല്ല അതുണ്ടായില്ല. അബ്ദുവിനോട് പത്രക്കാര്‍ കാണിച്ച നന്ദിക്കേടിന് പിറ്റേന്നും തിരുത്തുണ്ടായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.