ചാവക്കാട്: ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ഇന്നലെ ചാവക്കാട് താലൂക്കാശുപത്രിയിലും സ്പെഷ്യലിസ്റ്റ് ഒപികള്‍ പ്രവര്‍ത്തിച്ചില്ല.
കണ്‍സല്‍ട്ടിംഗ് റൂമിന്പുറത്ത് മേശയും കസേരയും ഇട്ടാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത്. മേഖലയിലാകെ പനി പടര്‍ന്ന്കൊണ്ടിരിക്കുകയും സമരത്തിന്‍റെ ഭാഗമായി ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിവെച്ചതുമാണ് ആശുപത്രിയില്‍ അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെടാന്‍ കാരണം. രാവിലെമുതല്‍ തന്നെ ചാവക്കാട് താലൂക്കാശുപത്രിയില്‍ സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെയുള്ള നീണ്ട വരി കാണാമായിരുന്നു. എല്ലാ ഡോക്ടര്‍മാരും ആശുപത്രിയിലെത്തിയതായി സൂപ്രണ്ട് പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.