പേജുകള്‍‌

2011, ജൂലൈ 8, വെള്ളിയാഴ്‌ച

ഗുരുവായൂരപ്പന്റെ തിടമ്പിന് അശുദ്ധി സംഭവിച്ചു തുടര്‍ന്ന് പുണ്യാഹം നടത്തി

ഗുരുവായൂര്‍: വിളക്കെഴുന്നള്ളിപ്പിനിടയില്‍ ജീവനക്കാരന്‍ തൊട്ട് ഗുരുവായൂരപ്പന്റെ തിടമ്പിന് അശുദ്ധി സംഭവിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തുടര്‍ന്ന് പുണ്യാഹം നടത്തി.

വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം തെക്കുഭാഗത്തെത്തിയപ്പോള്‍ വിളക്കുവെപ്പുകാരന്റെ പന്തക്കോല്‍ വെഞ്ചാമരത്തില്‍ തൊട്ടതാണ് അശുദ്ധിക്ക് കാരണം. കൊമ്പന്‍ സിദ്ധാര്‍ത്ഥനാണ് തിടമ്പേറ്റിയത്. തിടമ്പ് ആനപ്പുറത്തുനിന്നിറക്കി നാലമ്പലത്തിനകത്തെ നമസ്‌കാരമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവെച്ച് പുണ്യാഹച്ചടങ്ങുകള്‍ നടത്തി. ക്ഷേത്രം ഓതിക്കന്‍ ഭവദാസ്‌നമ്പൂതിരി പുണ്യാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.