ഗുരുവായൂര്‍: സെപ്റ്റിക് ടാങ്കിലെ മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പാടത്തേയ്ക്ക് തള്ളാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു.
ശനിയാഴ്ച രാത്രിയില്‍ തൊഴിയൂര്‍ പാടത്തായിരുന്നു സംഭവം. പാടത്തിന്റെ പരിസരത്തായി വീടുകള്‍ ഉണ്ട്. തൊഴിയൂര്‍ ഐ.സി.എ. കോളേജും പാടവക്കിലാണ്.ആരും ശ്രദ്ധിക്കാതിരിക്കാന്‍വേണ്ടിയായിരുന്നു രാത്രിയില്‍തന്നെ മാലിന്യം പാടത്ത് തള്ളാനുള്ള ശ്രമം നടന്നത്. എന്നാല്‍ നാട്ടുകാര്‍ അറിഞ്ഞതോടെ അവര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി കൈയോടെ പിടികൂടുകയായിരുന്നു.
അടൂര്‍ കരുവാറ്റ തടത്തില്‍ മാത്യു വര്‍ഗ്ഗീസ്(40), പാലക്കാട് നല്ലേപ്പിള്ളി നന്ദനത്തില്‍ ഷൈജു(24) എന്നിവരെയാണ് എസ്‌ഐ എസ്. ശ്രീജിത്ത് അറസ്റ്റുചെയ്തത്. മാലിന്യം കൊണ്ടുവന്ന ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.