പേജുകള്‍‌

2011, ജൂലൈ 12, ചൊവ്വാഴ്ച

തളിക്കുളം ഗ്രാമപഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി

തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ സിപിഎമ്മിലെ എം.കെ.ബാബുവിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി. ഇന്നലെ ചേര്‍ന്ന സ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് ലീഗിലെ പി.എം. അബ്ദുള്‍ ജബ്ബാറാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഒന്നിനെതിരെ രണ്ട് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. 
പ്രസ്തുത സ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ മൂന്ന് അംഗങ്ങളാണുള്ളത്. ലീഗ്-1, സ്വതന്ത്രന്‍-1, സിപിഎം-1 എന്നിങ്ങനെയായിരുന്നു ആദ്യത്തെ കക്ഷിനില. ലീഗിന്റെയും സ്വതന്ത്രാഗത്തിന്റെയും പിന്തുണയോടെ അന്ന് സിപിഎമ്മിന്റെ എം.കെ.ബാബു ചെയര്‍മാനായത്. പിന്നീട് സ്വതന്ത്രാംഗം ലൈലാ മുഹമ്മദ് നിര്യാതയായി. അതിനുശേഷം ആ വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ റസിയ റിയാദ് വിജയിച്ചു. റസിയ വിജയിച്ചതോടെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് കോണ്‍ഗ്രസിലെ ജീജ രാധാകൃഷ്ണന്‍ രാജിവച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച് വിജയിച്ചു. അതോടെ സി.പി.എമ്മിലെ റസിയാ റിയാദ് സ്വാഭാവികമായി ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റിയംഗമായി. അതോടെ ബാബുവിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

പടലപ്പിണക്കം അവസാനിപ്പിച്ച് ലീഗും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവരികയായിരുന്നു. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ബാബു രാജിസന്നദ്ധത അറിയിച്ചുവെങ്കിലും സമയപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ കരുണാകരന്‍ ഇത് അനുവദിച്ചില്ല. മുസ്ളിം ലീഗിലെ പി.എം.അബ്ദുള്‍ ജബാറിനാണ് അടുത്ത ചെയര്‍മാന്‍ സ്ഥാനത്തിന് സാധ്യത. വിമത സി.പി.എം അംഗമായിരുന്ന എം.കെ.ബാബു മുന്‍ പഞ്ചായത്ത് പ്രസിഡന്‍്റായിരുന്നു. പിന്നീട് വിമത സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.ബാബുവിനെ പുറത്താക്കിയതോടെ തളിക്കുളം ഗ്രാമപഞ്ചായത്തിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും യുഡിഎഫിന് സ്വന്തമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.