പേജുകള്‍‌

2011, ജൂലൈ 16, ശനിയാഴ്‌ച

പാവറട്ടി ബസ് സ്റാന്റിലെ ഹൈമാസ്റ് വിളക്കുകള്‍ പ്രവര്‍ത്തിക്കാതായിട്ട് കാലങ്ങളായി

പാവറട്ടി: ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച പാവറട്ടി ബസ് സ്റാന്റിലെ ഹൈമാസ്റ് വിളക്കുകള്‍ പ്രവര്‍ത്തിക്കാതായിട്ട് കാലങ്ങളായി. 2005 ല്‍ എം.തെ. പോള്‍സണ്‍ എം.എല്‍.എ ആയിരുന്നു ഇതിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. ഒറു വര്‍ഷം മാത്രമാണ് ലൈറ്റുകള്‍ പ്രകാശിച്ചത്.
ആറ് ബള്‍ബുകളാണ് ലൈറ്റില്‍ ഘടിപ്പിച്ചിരിക്കുന്നത്. ലൈറ്റ് മൊത്തം അഴിച്ചുപണിയുടന്നതിന് 40,000 രൂപ ചിലവു വരും ലൈറ്റിനു കമ്പനി നല്‍കിയിരിക്കുന്ന കാലാവുധിയും അവസാനിച്ചു. ആറ് ബള്‍ബുകളുണ്ടായിരുന്ന ലൈറ്റില്‍ ഇപ്പോള്‍ നാല് ബള്‍ബുകള്‍ മാത്രമാണ് ഉള്ളത്. രണ്ട് ബള്‍ബുകള്‍ കാണ്മാനില്ല. ഈ കഴിഞ്ഞ ഇലക്ഷന്‍ സമയത്താണ് നാല് ബള്‍ബുകള്‍ തെളിഞ്ഞത്. പിന്നീട് വീണ്ടും ഇത് പ്രകാശിക്കാതായി.

വോട്ടേജ് വ്യതിയാനമാണ് ലൈറ്റുകള്‍ പ്രകാശിക്കാത്തതിന് കാരണമെന്ന് പറയുന്നു. വൈകീട്ട് അഞ്ചുമണി മുതലാണ് ലൈറ്റുകള്‍ പ്രകാശിപ്പിക്കാറുള്ളത്. ബസ് സ്റാന്റിലെ ടാക്സി ഡ്രൈവേഴ്സും കംഫര്‍ട്ട് സ്റേഷനിലെ ജീവനക്കാരനുമാണ് സാധാരണയായി ലൈറ്റ് ഓണ്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ ഇതിലെ ഒന്നോ രണ്േടാ ബള്‍ബുകള്‍ മാത്രമാണ് പ്രകാശിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.