ചാവക്കാട്: മാതാപിതാക്കളെ പുറന്തള്ളുന്ന മക്കള്‍ക്കൊരു അപവാദമാണ് കൊച്ചി തോപ്പുംപടി കുന്നത്ത് വീട്ടില്‍ ജോണിന്റെ മക്കള്‍. മൂന്ന് മാസം മുമ്പ് ഈസ്റ്റര്‍ ദിനത്തില്‍ വീട്ടില്‍ നിന്നും കാണാതായി അവശനിലയില്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ജോണിനെ കൊണ്ടുപോകാന്‍ മക്കള്‍ ചാവക്കാട്ടെത്തി.
ജോണില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ആശുപത്രിയിലെ ഹെഡ് നേഴ്സ് ലൌലി ഷൈനിങ് തോപ്പുംപടി പോലിസില്‍ വിവരമറിയിച്ചതാണ് ജോണിന്റെയും മക്കളുടെയും കൂടിച്ചേരലിന് വിയൊരുക്കിയത്. 15 ദിവസം മുമ്പ് അപകടത്തില്‍ വലതു കാലിനു പരിക്കേറ്റതിനെ തുടര്‍ന്നാണ് ജോണിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രശിേപ്പിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ സിസ്റ്ററോട് തന്റെ വിവരങ്ങള്‍ പറഞ്ഞതോടെയാണ് ഇയാളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച ശേഷം ലൌലി ഷൈനിങ് വിവരം തോപ്പുംപടി പോലിസില്‍ അറിയിച്ചത്. ഇതോടെ മക്കളായ ബാബുവും സജിയും ഇന്നലെ രാത്രി പത്തോടെ തോപ്പുംപടി എസ്.ഐ വിഷ്ണുദാസിനൊപ്പം ആശുപത്രിയിലെത്തി അഛനെ കൂട്ടികൊണ്ടുപോയി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.